നിയമസഭാ സമ്മേളനം ജൂണ്‍ 11 മുതല്‍

single-img
30 May 2012

13-ാം കേരള നിയമസഭയുടെ അഞ്ചാമത് സമ്മേളനം ജൂണ്‍ 11 മുതല്‍ ജൂലൈ 27 വരെ നടക്കും. സമ്മേളന കാലയളവില്‍ നിയമസഭയില്‍ ചോദ്യങ്ങള്‍ക്ക് മന്ത്രിമാര്‍ ഉത്തരം നല്‍കേണ്ട തീയതികളും ബന്ധപ്പെട്ട വകുപ്പുകളും പ്രഖ്യാപിച്ചു.

ഇതനുസരിച്ച് ജൂണ്‍ 11, 18, 25, ജൂലൈ നാല്, 11, 23, 30 തീയതികളിലെ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി, മത്സ്യബന്ധനവും തുറമുഖവും എക്‌സൈസ് മന്ത്രി, ധന-നിയമ-ഭവന നിര്‍മാണ മന്ത്രി, ആഭ്യന്തര-വിജിലന്‍സ് മന്ത്രി എന്നിവര്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കും. ജൂണ്‍ 12,19,26, ജൂലൈ അഞ്ച്, 12, 24,31 തീയതികളില്‍ ഊര്‍ജ-ഗതാഗത മന്ത്രി, സഹകരണ-ഖാദി ഗ്രാമവ്യവസായവും-മലിനീകരണ നിയന്ത്രണ മന്ത്രി, വനവും സ്‌പോര്‍ട്‌സ്-സിനിമാ മന്ത്രി, വ്യവസായ-വിവര സാങ്കേതിക മന്ത്രി എന്നിവരാണ് മറുപടി നല്‍കുന്നത്.

ജൂണ്‍ 13,20, 27 തീയതികളിലും ജൂലൈ ആറ്, 13, 25 തീയതികളിലുമായി ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും മന്ത്രി, ജല വിഭവ മന്ത്രി, തൊഴില്‍-പുനരധിവാസ മന്ത്രി, പട്ടികവര്‍ഗക്ഷേമവും യുവജനകാര്യവും കാഴ്ച ബംഗ്‌ളാവുകളും മൃഗശാലയും മന്ത്രി, പട്ടിക ജാതി-പിന്നോക്ക സമുദായ ക്ഷേമ-വിനോദ സഞ്ചാര മന്ത്രി എന്നിവര്‍ മറുപടി നല്‍കും. ജൂണ്‍ 14, 21, 28, ജൂലൈ ഒന്‍പത്, 16,26 എന്നീ തീയതികളില്‍ വിദ്യാഭ്യാസ മന്ത്രി, റവന്യു-കയര്‍ മന്ത്രി, ഭക്ഷ്യ-സിവില്‍ സപ്ലൈസ്-രജിസ്‌ട്രേഷന്‍ മന്ത്രി, പൊതു മരാമത്ത് മന്ത്രി എന്നിവര്‍ മറുപടി നല്‍കും. ജൂണ്‍ 15,22,29 തീയതികള്‍ക്കൊപ്പം ജൂലൈ 10,17,27 തീയതികളില്‍ ഗ്രാമവികസന-ആസൂത്രണ-സാംസ്‌ക്കാരിക-പിആര്‍ഡി-നോര്‍ക്ക മന്ത്രി, മുന്‍സിപ്പാലിറ്റി,കോര്‍പറേഷന്‍, ന്യൂനപക്ഷ ക്ഷേമ മന്ത്രി, കൃഷി, മൃഗസംരക്ഷണം, അച്ചടി, സ്റ്റേഷനറി മന്ത്രി, പഞ്ചായത്ത്-സാമൂഹ്യക്ഷേമ മന്ത്രി എന്നിവര്‍ മറുപടി നല്‍കും.