‘അർദ്ധനാരിയിൽ’ മനോജ്

single-img
30 May 2012

‘അർദ്ധനാരി’ എന്ന എംജി ശ്രീകുമാറിന്റെ ചിത്രത്തിൽ ഹിജഡയുടെ വേഷത്തിൽ മനോജ് കെ ജയൻ എത്തുന്നു.മുമ്പും ഇതു പോലുള്ള കാമ്പുള്ള കഥാപാത്രങ്ങൾ മനോജിനെ തേടിയെത്തുകയും മനോജ് അത് തന്റെ കഴിവിനൊത്ത ഭംഗിയാക്കുകയും ചെയ്തിരുന്നു.പെരുന്തച്ചൻ,ചമയം സർഗ്ഗം,അനന്തഭദ്രം എന്നീ സിനിമകൾ ഇതിന് അടി വരയിടുന്നു.ഒരു കഥാപാത്രത്തെ ഏറ്റെടുക്കുമ്പോൾ അതിന്റെ എല്ലാ പൂർണ്ണതയോടും കൂടി ആ വേഷം സ്ക്രീനിൽ എത്തിക്കാൻ കഠിനാധ്വാനം ചെയ്യുന്ന ചില നടന്മാരിൽ ഒരാളാണ് മനോജ്.ഇപ്പോഴിതാ അർദ്ധനാരിയിലൂടെ മനോജ് ശക്തമായ ഒരു കഥാപാത്രമാകാനുള്ള തയ്യാറെടുപ്പിലാണ്.തിലകന്‍, നെടുമുടി വേണു, മണിയന്‍ പിള്ള രാജു തുടങ്ങിയവര്‍ക്കൊപ്പം ടിവി രംഗത്ത് പ്രശസ്തരായ ആശ ശരത്ത്, മഹാലക്ഷ്മി തുടങ്ങിയവരും ചിത്രത്തിലുണ്ട്. തെങ്കാശിയും തിരുവനന്തപുരവുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ.