പ്രധാനമന്ത്രിക്കെതിരായ അന്വേഷണാവശ്യം തള്ളി

single-img
30 May 2012

പ്രധാനമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരേ തങ്ങള്‍ ഉന്നയിച്ച ആരോപണങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേകസംഘം വേണമെന്ന അന്നാ ഹസാരെ സംഘത്തിന്റെ ആവശ്യം കേന്ദ്രസര്‍ക്കാരും കോണ്‍ഗ്രസും തള്ളി. കല്‍ക്കരിപ്പാടങ്ങള്‍ വ്യവസായങ്ങള്‍ക്കു പാട്ടത്തിനു നല്കിയതുമായി ബന്ധപ്പെട്ട സിഎജി (കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍) യുടെ കരടു റിപ്പോര്‍ട്ട് വച്ചായിരുന്നു സംഘത്തിന്റെ ആരോപണം. അവസാന റിപ്പോര്‍ട്ട് സിഎജി നല്കിയിട്ടില്ല.