നെയ്യാറ്റിന്‍കരയില്‍ കൊട്ടിക്കലാശം ഇന്ന്

single-img
30 May 2012

നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണ പരിപാടികളുടെ കൊട്ടിക്കലാശം ഇന്ന്. ജൂണ്‍ രണ്ടിന് നടക്കുന്ന ജനവിധിക്കു മുന്നോടിയായുള്ള പരസ്യപ്രചാരണം ഇന്നു വൈകുന്നേരം അഞ്ചോടെ സമാപിക്കും. നാളെ നിശബ്ദപ്രചാരണത്തിന്റെ ദിവസമാണ്. മുമ്പെങ്ങും സാക്ഷ്യം വഹിച്ചിട്ടില്ലാത്ത പ്രചാരണമാണു കഴിഞ്ഞ ഒരു മാസമായി നെയ്യാറ്റിന്‍കരയില്‍ നടന്നത്.യുഡിഎഫിനെയും എല്‍ഡിഎഫിനെയും സംബന്ധിച്ചിടത്തോളം ഇതൊരു ജീവന്മരണ പോരാട്ടമാണെങ്കില്‍ ബിജെപിക്ക് അനുകൂലമായ കാലാവസ്ഥ കൈവന്ന പ്രതീതിയും.