ജമ്മുവിൽ തീവ്രവാദി വെടിവെയ്പ്:7 ജവാന്മാർക്ക് പരിക്ക്

single-img
30 May 2012

ശ്രീനഗർ:ക്യാശ്മീരിൽ രണ്ട് തീവ്രവാദികൾ നടത്തിയ വെടിവെയ്പിൽ ഏഴ് സി ആർ പി എഫ് ജവാന്മാർക്ക് പരിക്ക്.ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.ഇന്നു രാവിലെ 7:15 ന് കാശ്മീരിലെ ഖന്യാരിൽ ബൈക്കിലെത്തിയ രണ്ട് തീവ്രവാദികളാണ് ആക്രമണം നടത്തിയതെന്ന് ശ്രീനഗർ എസ് പി ആഷിഖ് ബുഹാരി പറഞ്ഞു.പരിക്കേറ്റവരെ സൌരയിലെ എസ്കെഐഎംഎസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആക്രമണത്തിന്റെ ഉത്തരവാദിത്തം ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല.അക്രമികൾക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചിരിക്കുകയാണ്.