കടൽ കൊല:ഇറ്റാലിയൻ നാവികർക്ക് ജാമ്യം

single-img
30 May 2012

മത്സ്യത്തൊഴിലാളികളെ വെടിവെച്ചു കൊന്ന കേസില്‍ അറസ്റ്റിലായ രണ്ട് ഇറ്റാലിയൻ നാവികർക്ക് ഹൈക്കോടതി ജാമ്യം നൽകി.ഇരുവരും ഒരു കോടി രൂപ വീതം ജാമ്യത്തുക കെട്ടിവയ്ക്കണമെന്നും.പാസ്പോര്‍ട്ട് ജില്ലാ മജിസ്ട്രേറ്റിനു മുമ്പാകെ സമര്‍പ്പിക്കണമെന്നും. കൊച്ചി സിറ്റി പൊലീസ് കമ്മിഷണറുടെ മുന്നില്‍ എല്ലാ ദിവസവും ഹാജരാകണമെന്നും കമ്മിഷണറുടെ അധികാരപരിധിയില്‍ നിന്നു വിട്ടു പോകരുതെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.

ഇവര്‍ക്ക് ഉപാധികളോടെ ജാമ്യം അനുവദിക്കുന്നതിനോട് വിരോധമില്ലെന്ന് സംസ്ഥാന സര്‍ക്കാരും പാസ്‌പോര്‍ട്ട് കൈവശമുണ്ടെങ്കില്‍ വിസാകാലാവധി നീട്ടിനല്‍കുന്നതില്‍ തടസ്സമില്ലെന്ന് കേന്ദ്ര സര്‍ക്കാരും അറിയിച്ചതിനെ തുടര്‍ന്നാണ് ഹൈക്കോടതി ഇവര്‍ക്ക് ജാമ്യം അനുവദിച്ചത്.