ഇറ്റലിയിൽ ഭൂകമ്പം:മരണ സംഖ്യ പതിനേഴായി

single-img
30 May 2012

ഇറ്റലിയിലെ വടക്കൻ മധ്യ മേഖലയിൽ ഉണ്ടായ ശക്തമായ ഭൂകമ്പത്തിൽ മരണം പതിനേഴായി.ചൊവ്വാഴ്ച്ചയാണ് റിക്റ്റർ സ്കെയിലിൽ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്.ഇന്നലെ 15 പേരുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ഇന്നു രാവിലെ ഒരു ഫാക്ടറി കെട്ടിടത്തിൽ നിന്നും രണ്ടു പേരുടെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു.ഇരുന്നൂറിലേറെ പേർക്ക് പരിക്കേൽക്കുകയും ഒട്ടേറെ വീടുകളും കെട്ടിടങ്ങളും തകരുകയും ചെയ്തു.കെട്ടിടങ്ങൾക്കിടയി നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന.ഇതു കാരനം മരണ സംഖ്യ ഇനിയും ഉയർന്നേക്കാം എന്നും ആശങ്കയുണ്ട്.