ഇടുക്കിയിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ കേസ് ഡയറി പോലീസിന്

single-img
30 May 2012

ഇടുക്കിയിലെ മൂന്നു രാഷ്ട്രീയ കൊലപാതകങ്ങളുടെ കേസ് ഡയറികള്‍ പോലീസിനു ലഭിച്ചു. സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം. മണിയുടെ വിവാദ പ്രസംഗത്തില്‍ പരാമര്‍ശിച്ച കൊലപാതക കേസുകളിലെ കേസ് ഡയറികളാണ് പോലീസിനു കിട്ടിയത്. മൂന്നാര്‍ ഡിവൈഎസ്പി കേസ് ഡയറികള്‍ അന്വേഷണ സംഘത്തിനു കൈമാറി. മുള്ളഞ്ചിറ മത്തായി വധക്കേസില്‍ പോലീസിനു സ്വമേധയാ അന്വേഷണമാകാമെന്ന് അടിമാലി കോടതി പ്രസ്താവിച്ചു. കേസ് ഡയറികള്‍ അടിയന്തരമായി പരിശോധിക്കാന്‍ ഡിജിപി ജേക്കബ് പുന്നൂസ് കഴിഞ്ഞദിവസം നിര്‍ദേശം നല്‍കിയിരുന്നു. സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം. മണിയുടെ വിവാദ പ്രസംഗത്തിന്റെ പശ്ചാത്തലത്തിലാണ് ഇടുക്കി എസ്പിക്കു നിര്‍ദേശം നല്‍കിയത്. പ്രസംഗത്തില്‍ മണി പറഞ്ഞ കാര്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ അന്നത്തെ കേസ് അന്വേഷണത്തില്‍ പരിഗണിച്ചിട്ടുണ്‌ടോയെന്നും ഉള്‍പ്പെടുത്തിയിട്ടുണ്‌ടോയെന്നും പരിശോധിക്കണമെന്നാണ് നിര്‍ദ്ദേശം.