ഇന്ന് ഭാരത് ബന്ദ്; കേരളത്തിലില്ല

single-img
30 May 2012

പെട്രോള്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ചു ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയും ഇടതുപക്ഷ പാര്‍ട്ടികളും ഇന്നു കേരളം ഒഴികെ രാജ്യവ്യാപകമായി പന്ത്രണ്ടു മണിക്കൂര്‍ ബന്ദ് ആചരിക്കുന്നു. വിവിധ സംസ്ഥാനങ്ങളില്‍ ബന്തിനോടനുബന്ധിച്ചു കര്‍ശന സുരക്ഷാ നടപടികള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചില സംസ്ഥാനങ്ങളില്‍ മാവോയിസ്റ്റുകളും ബന്ദിനെ പിന്തുണയ്ക്കുന്നു. ബന്ദിനെതിരേ ശക്തമായ നിലപാടു സ്വീകരിച്ച പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ജോലിയില്‍ നിന്നു വിട്ടുനില്‍ക്കരുതെന്നു സര്‍ക്കാര്‍ ജീവനക്കാര്‍ക്കു മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. മമതയുടെ നടപടിയെ ബി ജെപിയും ഇടതുപാര്‍ട്ടികളും രൂക്ഷമായി വിമര്‍ശിച്ചു. കേരളത്തില്‍ കഴിഞ്ഞ വ്യാഴാഴ്ച ബന്ദ് ആചരിച്ച സാഹചര്യത്തിലാണ് ഭാരത് ബന്ദില്‍ നിന്ന് ഒഴിവാക്കിയത്.