കേരളത്തില്‍ വില ചിലരക്തത്തിനുമാത്രം : പി. ശ്രീരാമന്‍

single-img
30 May 2012

കേരളത്തില്‍ ചില രക്തത്തിനുമാത്രമേ വിലയുള്ളൂവെന്ന്‌ ഡി.വൈ.എഫ്‌.ഐ. അഖിലേന്ത്യാ പ്രസിഡന്റ്‌ പി. ശ്രീരാമന്‍ ആരോപിച്ചു. ‘ ഇടതുപക്ഷവേട്ടക്കെതിരെ യുവശക്തി ‘ എന്ന പേരില്‍ ഡി.വൈ.എഫ്‌.ഐ. വടകരയില്‍ സംഘടിപ്പിച്ച റാലിയും പൊതുസമ്മേളനവും ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തിനുപകരം ഈ പ്രസ്ഥാനത്തിന്റെ ചോരയും ജീവനുമാണ്‌ വേണ്ടതെങ്കില്‍ അത്‌ നടക്കില്ലെന്ന്‌ ഡി.വൈ.എഫ്‌.ഐ. അഖിലേന്ത്യാ സെക്രട്ടറി എം.എന്‍. കൃഷ്‌ണദാസ്‌ പറഞ്ഞു. എം. ഗിരീഷ്‌ അധ്യക്ഷത വഹിച്ച ചടങ്ങില്‍ എം.എല്‍.എമാരായ എളമരം കരീം, എ.പ്രദീപ്‌ കുമാര്‍, കെ.കെ.ലതിക, വി.വി.ദക്ഷിണമൂര്‍ത്തി, പി.മോഹനന്‍ തുടങ്ങിയ നേതാക്കള്‍ സംസാരിച്ചു.