പോലീസിനും മാധ്യമങ്ങള്‍ക്കും എതിരെ സി.പി.എം ഹർജ്ജി നൽകി

single-img
30 May 2012

ആർ.എം.പി നേതാവ് ടി.പി. ചന്ദ്രശേഖരന്റെ കൊലയുമായി ബന്ധപ്പെട്ട് ബന്ധപ്പെട്ട് മാധ്യമങ്ങള്‍ക്കും പോലീസിനുമെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം. ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.പ്രതികളുടെ മൊഴി ചോർത്തി നൽകിയതിനും മൊഴി അടിസ്ഥാനമാക്കി വാർത്തകൾ പ്രസിദ്ധീകരിച്ചതിനുമെതിരായാണു സി പി എം കോടതിയിൽ ഹർജ്ജി നൽകിയിരിക്കുന്നത്.കോഴിക്കോട്‌ ജില്ലാ കമ്മറ്റിക്കുവേണ്ടി ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണനാണ്‌ ഹര്‍ജി നല്‍കിയത്‌