അസാന്‍ജെയുടെ അപ്പീല്‍ തള്ളി; സ്വീഡനു കൈമാറാന്‍ വിധി

single-img
30 May 2012

വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജെ തന്നെ ലൈംഗികപീഡനക്കേസില്‍ വിചാരണ നേരിടാന്‍ സ്വീഡനു വിട്ടുകൊടുക്കരുതെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച അപ്പീല്‍ ബ്രിട്ടനിലെ പരമോന്നത കോടതി തള്ളി. യൂറോപ്യന്‍ അറസ്റ്റ് വാറന്റിനു സാധുതയില്ലെന്നും സ്വീഡിഷ് പ്രോസിക്യൂട്ടര്‍ക്ക് ഈ കേസില്‍ അസാന്‍ജെയെ ചോദ്യംചെയ്യാന്‍ നിയമപരമായ അധികാരമില്ലെന്നുമുള്ള വാദം കോടതി നിരാകരിച്ചു. ഏഴംഗ സുപ്രീംകോടതി ബെ ഞ്ചിലെ രണ്ടു ജഡ്ജിമാര്‍ വിയോജനക്കുറിപ്പെഴുതി. വിധി നടപ്പാക്കുന്നത് രണ്ടാഴ്ചത്തേക്കു നീട്ടിവച്ചിട്ടുള്ളതിനാല്‍ അസാന്‍ജെയ്ക്ക് കേസ് പുനര്‍വിചാരണ നടത്തണമെന്ന് ആവശ്യപ്പെടാന്‍ അവസരം കിട്ടും. യൂറോപ്യന്‍ മനുഷ്യാവകാശകോടതിയില്‍ അന്തിമ അപ്പീലിനും പോകാം.