ഹസാരെയുടെ ആരോപണം തെളിയിച്ചാൽ രാജി വയ്ക്കാം:പ്രധാനമന്ത്രി

single-img
30 May 2012

ന്യൂഡൽഹി:ഹസാരെ സംഘത്തിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി പ്രധാനമന്ത്രി മന്മോഹൻ സിംഗ്.ഹസാരെ സംഘം തനിക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങൾ തെളിയിച്ചാൽ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുമെന്ന് പ്രധാന മന്ത്രി വ്യക്തമാക്കി.മ്യാന്മാറിലെ ത്രിദിനസന്ദർശനത്തിനു ശേഷമുള്ള മടക്കയാത്രയിൽ വിമാനത്തിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.മന്ത്രിമാര്‍ക്കെതിരെയുള്ള ആരോപണം നിര്‍ഭാഗ്യകരമായിപ്പോയെന്നും അദ്ദേഹം പറഞ്ഞു.തന്റെ രാഷ്ട്രീയ ജീവിതം ഒരു തുറന്ന പുസ്തകം പോലെയാണെനും അതിൽ അഴിമതിയുടെ കറ ഇതുവരെയും പുരണ്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാന മന്ത്രി ഉൾപ്പെടെ കേന്ദ്ര മന്ത്രി സഭയിലെ 12 പേർ കുറഞ്ഞ തുകയ്ക്ക് കൽക്കരി ബ്ലോക്കുകൾ അനുവദിച്ചതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് ഹസാരെ സംഘം ആരോപിച്ചത്.