വാങ്കഡെ:ഷാരൂഖിന്റെ വിലക്ക് പിൻവലിച്ചേയ്ക്കും

single-img
29 May 2012

വാങ്കഡെ സ്റ്റേഡിയത്തിൽ കയറുന്നതിൽ നിന്നും നടൻ ഷാരൂഖ് ഖാന് വിലക്കേർപ്പെടുത്തിയത് മുംബൈ ക്രിക്കറ്റ് അസോസിയേഷൻ പിൻവലിച്ചേയ്ക്കും.ഷാരൂഖ് പരസ്യമായി മാപ്പ് പറഞ്ഞതോടെയാണ് വിലക്ക് പിൻ വലിക്കാൻ എം സി എ തയ്യാറായതെന്ന് പറയുന്നു.സ്റ്റേഡിയത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരോട് അപമര്യാദയായി പെരുമാറിയതിനു വാങ്കഡെ സ്റ്റേഡിയത്തിൽ കയറുന്നതിനു ഷാരുഖിനു അഞ്ചു വർഷത്തേയ്ക്ക് എം സി എ വിലക്കേർപ്പെടുത്തിയിരുന്നു.കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ആദ്യമായി ഐ പി എൽ കിരീടം നേടിയതിനു പിന്നാലെയാന് ഷാരൂഖ് ഖേദ പ്രകടനവുമായി രംഗത്തെത്തിയത്.സ്വന്തം ടീമിലെ കുട്ടികളോട് ഞാൻ മോശമായി പെരുമാറുന്നതു കണ്ട എല്ലാ ആരാധകരോടും ഞാൻ മാപ്പു ചോദിക്കുന്നു ഒരിക്കലും അത്തരത്തിൽ ഞാൻ പെരുമാറരുതായിരുന്നു ഇപ്പോള്‍ എന്റെ ടീം കിരീടം നേടിയിരിക്കുന്ന സാഹചര്യത്തില്‍ എല്ലാവരും എനിക്കു മാപ്പ് തരുമെന്നാണ് ഞാൻ വിശ്വസിക്കുന്നത് എന്നും ഷാരൂഖ് പറയുന്നു.