സിറിയയില്‍ വീണ്ടും കൂട്ടക്കുരുതി: 41 മരണം

single-img
29 May 2012

സിറിയയിലെ ഹമാ നഗരത്തില്‍ പ്രസിഡന്റ് അസാദിന്റെ സൈനികര്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ എട്ടു കുട്ടികള്‍ ഉള്‍പ്പെടെ 41 പേരെ കൊലപ്പെടുത്തിയതായി പ്രതിപക്ഷ പ്രവര്‍ത്തകര്‍ അറിയിച്ചു. വെള്ളിയാഴ്ച ഹൗലാ നഗരത്തില്‍ 32 കുട്ടികള്‍ ഉള്‍പ്പെടെ 108 സിവിലിയന്മാര്‍ കൊല്ലപ്പെട്ടതിന്റെ നടുക്കം വിട്ടുമാറും മുമ്പാണ് വീണ്ടും കൂട്ടക്കുരുതി നടന്നത്.ഇതിനിടെ, ഇന്നലെ സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസിലെത്തിയ യുഎന്‍ പ്രത്യേക ദൂതന്‍ കോ ഫി അന്നന്‍ ഹൗല കൂട്ടക്കൊലയെ ശക്തമായ ഭാഷയില്‍ അപല പിച്ചു.