സൗഹൃദസംഗമത്തിന്റെ അലയൊലികളില്‍ സുഹൃത്ത്.കോം

single-img
29 May 2012

ഏകാന്തതയുടെ തുരുത്തുകളില്‍ ഒറ്റപ്പെടുന്നവര്‍ക്ക് സൗഹൃദത്തിന്റെ ദീപം പകര്‍ന്നു നല്‍കിയ സുഹൃത്ത്. കോം അതിന്റെ മൂന്നാമത് സൃഹൃത്ത്‌സംഗമം ആഘോഷിച്ചു. മലയാള സൗഹൃദത്തിന് പുതിയ നിര്‍വചനങ്ങള്‍ സമ്മാനിച്ച സുഹൃത്ത്.കോമിന്റെ മുൃന്നോട്ടുള്ള പ്രയാണത്തിന് അതിലെ അംഗങ്ങള്‍ നല്‍കിയ പ്രോത്സാഹനമായി മാറി ഈ സംഗമം. നിരവധി സഹായ സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കുവാനും ഈ സംഗമത്തിനു കഴിഞ്ഞു.

ഇരുപത്തിയാറാം തീയതി 9 മണിക്ക് ആലപ്പുഴ അങ്കാസ് റസിഡന്‍സിയിലായിരുന്നു. സൗഹൃദ സംഗമം അരങ്ങേറിയത്. സുഹൃത്തിലെ ഒരംഗത്തിന് പഠനോപകരണങ്ങള്‍ നല്‍കിക്കൊണ്ട് ആലപ്പുഴ യൂണീറ്റാണ് സഹായ സംരംഭത്തിന് തുടക്കമിട്ടത്. ശേഷം സൗഹൃദ നിമിഷങ്ങളുടെ സംഗമം. കൂട്ടത്തില്‍ പ്രശസ്ഥ മജീഷ്യന്‍ താഹയുടെ മാജിക് ഷോയും.

ആലപ്പുഴ ശാന്തി മന്ദിരത്തില്‍ ബന്ധുക്കളാല്‍ ഉപേക്ഷിക്കപ്പെട്ട അഗതികളോടൊപ്പം ഉച്ചഭക്ഷണം കഴിക്കുമ്പോള്‍ സൗഹൃദത്തിനൊപ്പം കാരുണ്യത്തിന്റെ മറ്റൊരധ്യായം കൂടി സുഹൃത്ത് എഴുതിച്ചേര്‍ക്കുയായിരുന്നു. ശേഷം ആലപ്പുഴ കായലിന്റെ ഭംഗി നുകര്‍ന്നുകൊണ്ട് ഒരു ബോട്ട് യാത്രയും.

ആലപ്പുഴ ഐറിന്‍ ഹോമിലെ മിടുക്കന്‍മാരും മിടുക്കികളുമായ കുട്ടിക്കുറുമ്പുകളുടെയടുത്ത് സുഹൃത്ത്‌സംഘം എത്തുമ്പോള്‍ വൈകുന്നേരം അഞ്ചുമണിയായിരുന്നു. ആനാഥത്തിന്റെ കൈപ്പുനീരില്‍ ജീവിതം ജീവിച്ചു തീര്‍ക്കുവാന്‍ വിധിക്കപ്പെട്ട കുരുന്നുകളുടെ കണ്ണില്‍ സന്തോഷത്തിന്റെ പൂത്തിരി കത്തിയ നിമിഷങ്ങള്‍…. അവിടുത്തെ 35 കുട്ടികള്‍ക്ക് മധുരവും പഠനോപകരണങ്ങളും നല്‍കി കുറച്ചുസമയം. കൂട്ടത്തില്‍ മജീഷ്യന്‍ താഹയുടെ മാജിക് ഷോയും.

ഇന്റര്‍നെറ്റിന്റെ പരിധിയില്ലാത്ത സൗഹൃദലോകത്തിലെ അഗങ്ങള്‍ പരസ്പരം ആശ്ലേഷിച്ചും കൈകൊടുത്തും പരിയുമ്പോള്‍ മുഖത്ത് ചാരിതാര്‍ത്ഥ്യവും കണ്ണുകളില്‍ ഈറനുമുണ്ടായിരുന്നു.