സിറിയൻ കൂട്ടക്കൊല:സന്യത്തിനെതിരെ യു എൻ

single-img
29 May 2012

ദമാസ്കസ്:സിറിയയിലെ കൂട്ടക്കൊലയുടെ പൂർണ്ണ ഉത്തരവാദിത്വം സിറിയൻ ഭരണക്കൂടത്തിനാണെന്ന് യു എൻ നിരീക്ഷണ സംഘം.108 പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ ഭരണകൂടത്തിനു പങ്കുള്ളതിന്റെ തെളിവുമായി രംഗത്തെത്തിയിരിക്കുകയാണ് നിരീക്ഷണ സംഘം.രാജ്യത്ത് അതിക്രമങ്ങൾ തടയുന്നതിനു സർക്കാർ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് സിറിയയിലെത്തിയ യു എൻ സമാധാന ദൂതൻ കോഫി അന്നൻ പറഞ്ഞു.സിറിയൻ വിദേശകാര്യ മന്ത്രിയുമായി അന്നൻ കൂടിക്കാഴ്ച്ച നടത്തി.