ഷിംല മേയര്‍ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് ജയം

single-img
29 May 2012

ഹിമാചല്‍ പ്രദേശിലെ ഷിംല മുനിസിപ്പല്‍ കോപ്പറേഷനിലേക്ക് നടന്ന മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് വിജയം. മേയറായി സിപിഎമ്മിലെ സജ്ഞയ് ചൗഹാനും ഡപ്യൂട്ടി മേയറായി ടിക്കെന്ദര്‍ പന്‍വറും തെരഞ്ഞെടുക്കപ്പെട്ടു. വോട്ടര്‍മാര്‍ നേരിട്ടാണ് മേയറെയും ഡെപ്യൂട്ടി മേയറെയും തെരഞ്ഞെടുത്തത്. ബിജെപി സ്ഥാനാര്‍ത്ഥികളെയാണ് സിപിഎം പരാജയപ്പെടുത്തിയത്. 26 കൊല്ലമായി ഷിംല മുനിസിപ്പല്‍ ഭരണത്തിലിരിക്കുന്ന കോണ്‍ഗ്രസിന് ഇക്കൂറി വന്‍ തിരിച്ചടി നേരിട്ടു. 25 അംഗ മുനിസിപ്പല്‍ കോപ്പറേഷനില്‍ 12 സീറ്റില്‍ വിജയിച്ച് ബിജെപി വലിയ കക്ഷിയായി കോണ്‍ഗ്രസിന് 10 സീറ്റ് ലഭിച്ചു. മൂന്ന് സീറ്റില്‍ സിപിഎം വിജയിച്ചു.