സന്തോഷ് ട്രോഫി; സര്‍വ്വീസസ് ചാമ്പ്യന്‍മാര്‍

single-img
29 May 2012

തമിഴ്‌നാടിനെ തകര്‍ത്ത് സര്‍വീസസ് 66-ാമത് സന്തോഷ് ട്രോഫിയില്‍ കിരീടം നേടി. ബരാബതി സ്റ്റേഡിയത്തില്‍ നടന്ന കലാശപ്പോരാട്ടത്തില്‍ രണ്ടിനെതിരേ മൂന്നു ഗോളിനാണ് സര്‍വീസസ് വിജയിച്ചത്. 45-ാം മിനിറ്റില്‍ സഞ്ജു സുബ്ബയും 49-ാം മിനിറ്റില്‍ സുബ്രത സര്‍ക്കാരും 67-ാം മിനിറ്റില്‍ വി.വി. ഫര്‍ഹാദും സര്‍വീസസിനുവേണ്ടി ഗോള്‍ നേടി. ശാന്തകുമാര്‍(82), എം. രമേശ്(89) എന്നിവരാണ് തമിഴ്‌നാടിന്റെ സ്‌കോറര്‍മാര്‍. മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തിയ സര്‍വീസസ് 17-ാം മിനിറ്റില്‍ത്തന്നെ ഗോള്‍ നേടേണ്ടതായിരുന്നു എന്നാല്‍, നായകന്‍ ഗോര്‍ഡന്‍ സരമോച്ചനയുടെ ഷോട്ട് തമിഴ്‌നാട് പോസ്റ്റില്‍ തട്ടി തെറിക്കുകയായിരുന്നു. സര്‍വീസസിന്റെ രണ്ടാം സന്തോഷ് ട്രോഫി കിരീടമാണിത്.