പി എസ് സി പരീക്ഷ ഓൺലൈനിൽ

single-img
29 May 2012

തിരുവനന്തപുരം:പി എസ് സി പരീക്ഷയിൽ ചിലത് ഓൺലൈനായി നടത്താൻ പി എസ്സ് സി യോഗം തീരുമാനിച്ചു.പരീക്ഷണാടിസ്ഥാനത്തിൽ സെപ്റ്റംബർ മാസത്തോടെ ഇത് നടപ്പാക്കും.ഉദ്യോഗാര്‍ഥികളുടെ എണ്ണം കുറവുള്ളതും ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത ഉള്ളതുമായ തസ്‌തികകളിലാണ്‌ ആദ്യഘട്ടത്തില്‍ ഓണ്‍ലൈന്‍ പരീക്ഷ നടത്തുക. ചോദ്യങ്ങള്‍ കമ്പ്യൂട്ടറുകള്‍ വഴി നല്‍കും. നിശ്‌ചിത സമയം കഴിഞ്ഞാല്‍ ചോദ്യം ലോക്ക്‌ ചെയ്യപ്പെടും. ഇതിന്റെ മറ്റു നടപടി ക്രമങ്ങള്‍ പിന്നീട്‌ തീരുമാനിക്കുമെന്ന്‌ പി.എസ്‌.സി. അധികൃതര്‍ അറിയിച്ചു.പി എസ്സ് സി ഡിപ്പാർട്ട്മെന്റിലെ പരീക്ഷകൾ എഴുത്ത് പരീക്ഷയായാണ് നടത്തി വരുന്നത് അത് ഇനി മുതൽ ഒ എം ആർ രീതിയിലാക്കും.14 ജില്ലകളിലെ വിവിധ വകുപ്പുകളില്‍ എല്‍ഡി ടൈപ്പിസ്റ്റ് തസ്തികയുടെ സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ ഈ മാസം 31 വരെ നീട്ടാനും പിഎസ്സി യോഗം തീരുമാനിച്ചു. സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷനു ഹാജരാകാഞ്ഞവര്‍ക്ക് ഈ കാലയളവില്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാം. ഇവരെക്കൂടി ഉള്‍പ്പെടുത്തി റാങ്ക് ലിസ്റ്റ് പുനഃക്രമീകരിക്കും.