പാക്കിസ്ഥാന്‍ ആണവ മിസൈല്‍ വിജയകരമായി പരീക്ഷിച്ചു

single-img
29 May 2012

ഹ്രസ്വ ദൂര ആണവ ബാലിസ്റ്റിക് മിസൈലായ ഹഫ്ത-9 പാക്കിസ്ഥാന്‍ വിജയകരമായി പരീക്ഷിച്ചു. 60 കിലോമീറ്ററാണ് മിസൈലിന്റെ ദൂര പരിധി. കഴിഞ്ഞ ഒരു മാസത്തിനിടെ മൂന്നാം തവണയാണു പാക്കിസ്ഥാന്‍ മിസൈല്‍ പരീക്ഷണം നടത്തുന്നത്. ഈ മാസം 10ന് ഹഫ്ത-3 ഉം ഏപ്രില്‍ 25 നു മധ്യദൂര മിസൈലായ ഹഫ്ത-4ഉം പാക്കിസ്ഥാന്‍ വിജയകരമായി പരീക്ഷിച്ചിരുന്നു. പതിവു പരീക്ഷണമായിരുന്നു ഇതെന്നു പാക് സൈനികവൃത്തങ്ങള്‍ അറിയിച്ചു. കരയില്‍ നിന്ന് ആകാശത്തേക്ക് തൊടുക്കാവുന്നതും 25 കിലോ മീറ്റര്‍ ദൂരപരിധിയുള്ളതുമായ രണ്ട് വിമാനവേധ ആകാശ് മിസൈലുകള്‍ ഇന്ത്യ തിങ്കളാഴ്ച വിജയകരമായി പരീക്ഷിച്ചിരുന്നു. ഇതിനുള്ള മറുപടിയായാണ് പാക്കിസ്ഥാന്റെ മിസൈല്‍ പരീക്ഷണമെന്നാണ് വിലയിരുത്തല്‍.