നവ്യാ നായർ വീണ്ടും വെള്ളിത്തിരയിലേയ്ക്ക്

single-img
29 May 2012

പ്രശസ്ത ചലച്ചിത്രതാരം നവ്യാ നായർ സിനിമാ ഫീൽഡിൽ സജീവമാകാനൊരുങ്ങുകയാണ്.വിവാഹത്തോട സിനിമ ഉപേക്ഷിക്കുന്നവരുടെ കൂട്ടത്തിൽ തന്നെ ഉൾപ്പെടുത്തേണ്ടെന്ന് നവ്യ നേരത്തെ പറഞ്ഞിരുന്നു.പത്തു വർഷം മുമ്പ് ദിലീപിന്റെ നായികയായി ഇഷ്ട്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാള സിനിമാ ലോകത്തേയ്ക്ക് കടന്നു വന്നത്.എന്നാൽ സന്തോഷ് മേനോനുമായുള്ള വിവാഹത്തെത്തുടർന്ന് 2010ൽ നവ്യ സിനിമയിൽ നിന്നും വിട്ടു നിന്നു.ഇപ്പോൾ ഷൈജു അന്തിക്കാട് സംവിധാനം ചെയ്യുന്ന സീൻ ഒന്ന് നമ്മുടെ വീട് എന്ന ചിത്രത്തിൽ പ്ലുസ് ടു അധ്യാപികയുടെ വേഷത്തിലൂടെ തിരിച്ചു വരികയാണ്.സിനിമ പശ്ചാത്തലമാകുന്ന ചിത്രത്തില്‍ സഹസംവിധായകന്‍ ഒറ്റപ്പാലം ഉണ്ണിയായി എത്തുന്ന ലാലിന്റെ ഭാര്യ മഞ്ജുവിനെയാണ് നവ്യ അവതരിപ്പിയ്ക്കുന്നത്..