നെയ്‌റോബിയില്‍ സ്‌ഫോടനം: 28 പേര്‍ക്ക് പരിക്ക്

single-img
29 May 2012

കെനിയന്‍ തലസ്ഥാനമായ നെയ്‌റോബിയിലെ ഷോപ്പിംഗ് മാളിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ 28 പേര്‍ക്കു പരുക്ക്. അല്‍ക്വയ്ദ ബന്ധമുളള സംഘടനയാണു സ്‌ഫോടനത്തിനു പിന്നിലെന്നാണ് റിപ്പോര്‍ട്ട്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. കഴിഞ്ഞ ഒക്‌ടോബറില്‍ നെയ്‌റോബിയിലെ മോംബാസയില്‍ അല്‍ക്വയ്ദ ബന്ധമുളള തീവ്രവാദ സംഘടനയും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 10 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഷബാബ് തീവ്രവാദ സാന്നിധ്യമുളള മേഖല കൂടിയാണിത്.