എം.എം.മണിക്കെതിരേ നടപടിയുണ്ടാകുമെന്ന് പിബി

single-img
29 May 2012

പാര്‍ട്ടി പട്ടിക തയാറാക്കി രാഷ്ട്രീയ പ്രതിയോഗികളെ കൊന്നിട്ടുണെ്ടന്നു വിവാദപ്രസ്താവന നടത്തിയ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം. മണിക്കെതിരേ നടപടി സ്വീകരിക്കാന്‍ സിപിഎം പോളിറ്റ് ബ്യൂറോ തീരുമാനിച്ചു. അവയ്‌ലബിള്‍ പോളിറ്റ് ബ്യൂറോ ഇന്ന് യോഗം ചേര്‍ന്നാണ് മണിക്കെതിരേ നടപടി എടുക്കാന്‍ തീരുമാനിച്ചത്. ഇത് സംബന്ധിച്ച് സിപിഎം വാര്‍ത്താകുറിപ്പ് പുറത്തിറക്കി. മണിയുടെ പ്രസ്താവനയെ പൂര്‍ണമായും തള്ളിക്കളയുന്നു എന്ന് സിപിഎം വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. കൊലപാതക രാഷ്ട്രീയം സിപിഎമ്മിന്റെ നയമല്ലെന്ന് നേരത്തെ തന്നെ പാര്‍ട്ടി നേതൃത്വം വ്യക്തമാക്കിയിരുന്നു.