ഫസൽ വധം:കോടിയേരിയുടെ പങ്കും അന്വേഷിക്കണക്കണമെന്ന് ഭാര്യ

single-img
29 May 2012

കൊച്ചി:ഫസൽ വധവുമായി ബന്ധപ്പെട്ട് മുൻ ആഭ്യന്തര മന്ത്രിയുടെ പങ്കും അന്വേഷിക്കാൻ ഫസലിന്റെ ഭാര്യ മറിയം ഹൈക്കോടതിയിൽ ഹർജി നൽകി.കോടിയേരി ഇടപെടുന്നതിനാൽ സി.ബി.ഐ ക്ക് അന്വേഷണം നേരായ രീതിയിൽ നടത്താൻ കഴിയില്ലെന്നും അതിനാൽ അന്വേഷണം ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ നടത്തണമെന്നും ആവശ്യപ്പെട്ടാണ് ഹർജി നൽകിയത്.2006 ഒക്ടോബര്‍ 22ന് തന്റെ ഭര്‍ത്താവ് ഫസലിനെ സി.പി.എം നേതാക്കളുടെ നേതൃത്വത്തില്‍ ഗൂഢാലോചന നടത്തി ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.കേസിന്റെ അന്വേഷണം ശരിയായ രീതിയിലല്ല നടക്കുന്നതെന്ന് കണ്ടെത്തി ഹൈകോടതിയാണ് സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടത്. ആഭ്യന്തര മന്ത്രിയായിരിക്കെ കൊടിയേരി അന്വേഷണത്തിൽ ഇടപെടുകയും കൊലക്കു പിന്നിൽ ആർ.എസ്.എസ് ആണെന്ന് വരുത്തി തീർക്കാൻ ശ്രമം നടത്തിയെന്നും ഹർജിയിൽ പറയുന്നുണ്ട്.അതിനാല്‍ കോടിയേരിയെ ചോദ്യം ചെയ്യണമെന്നും ഗൂഢാലോചനയില്‍ പങ്കെടുത്തവരെ പുറത്തുകൊണ്ടുവരാന്‍ കാര്യക്ഷമമായ അന്വേഷണത്തിന് കോടതി മേല്‍നോട്ടം വഹിക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം. കേസിലെ 7, 8 പ്രതികളും സി.പി.എം നേതാക്കളുമായ കാരായി രാജന്‍, കാരായി ചന്ദ്രശേഖരന്‍ എന്നിവര്‍ക്ക്‌ മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നാവശ്യപ്പെട്ട്‌ പ്രത്യേകഹര്‍ജിയും അഡ്വ. സണ്ണി മാത്യു മുഖേന മറിയു ചൊവ്വാഴ്‌ച സമര്‍പ്പിച്ചു.