ഈജിപ്ത് ഇലക്ഷന്‍: പരാതികള്‍ തള്ളി

single-img
29 May 2012

ഈജിപ്ഷ്യന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം വോട്ടെടുപ്പിന്റെ ഫലം ഇന്നലെ ഔദ്യോഗികമായി പ്രഖ്യാപിച്ച ഇലക്ഷന്‍ കമ്മീഷന്‍ ക്രമക്കേടു സംബന്ധിച്ച പരാതികള്‍ തള്ളി. മുസ്‌ലിം ബ്രദര്‍ഹുഡിന്റെ മുഹമ്മദ് മുര്‍സിയും മുബാറക്കിന്റെ മുന്‍ പ്രധാനമന്ത്രിയായിരുന്ന ഷഫീക്കും തമ്മില്‍ ജൂണില്‍ രണ്ടാം ഘട്ട മത്സരം നടക്കും. ഇരുവര്‍ക്കും 50ലക്ഷത്തിലേറെ വോട്ടുകള്‍ കിട്ടിയെന്ന് ഇലക്ഷന്‍ കമ്മീഷന്‍ അറിയിച്ചു. വോട്ടിംഗ് ശതമാനം 46 ആയിരുന്നു. വോട്ടിംഗില്‍ ക്രമക്കേടു നടന്നെന്ന മൂന്നാംസ്ഥാനക്കാരന്‍ ഹംദീന്‍സബാഹിയുടെ പരാതിയില്‍ കഴമ്പില്ലെന്ന് കമ്മീഷന്‍ വ്യക്തമാക്കി.