വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര ഇംഗ്ലണ്ടിന്

single-img
29 May 2012

വെസ്റ്റീന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര ഇംഗ്ലണ്ടിന്. രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ വിന്‍ഡീസിനെ ഒമ്പത് വിക്കറ്റിന് കീഴടക്കിയാണ് ഇംഗ്ലണ്ട് മൂന്ന് മത്സര പരമ്പര 2-0ന് സ്വന്തമാക്കിയത്. മൂന്നാം ടെസ്റ്റ് ജൂണ്‍ ഏഴിന് ബര്‍മിംഗ്ഹാമില്‍ ആരംഭിക്കും. സ്‌കോര്‍: വെസ്റ്റിന്‍ഡീസ്: 370, 165, ഇംഗ്ലണ്ട്: 428, 111/1. ആദ്യ ഇന്നിംഗ്‌സില്‍ 58 റണ്‍സ് ലീഡ് വഴങ്ങിയ വിന്‍ഡീസിനെ രണ്ടാം ഇന്നിംഗ്‌സില്‍ പേസ് ബൗളര്‍മാരായ ടിം ബ്രെസനനും(37/4), ജെയിംസ് ആന്‍ഡേഴ്‌സണും(43/4) ചേര്‍ന്നാണ് തകര്‍ത്തത്. ആദ്യ ഇന്നിംഗ്‌സില്‍ സെഞ്ചുറിയുമായി പൊരുതിയ മര്‍ലോണ്‍ സാമുവല്‍സ്(76 നോട്ടൗട്ട്) തന്നെയാണ് രണ്ടാം ഇന്നിംഗ്‌സിലും വിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍.