പിതൃത്വം അംഗീകരിക്കണമെന്നാവശ്യപ്പെട്ട് തനിക്കെതിരേ യുവാവ് നല്കിയ കേസിലെ നടപടികള്‍ രഹസ്യമായി സൂക്ഷിക്കണമെന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എന്‍.ഡി. തിവാരിയുടെ ആവശ്യം സുപ്രീം കോടതി നിരസിച്ചു. കോടതിനടപടികളുടെ വിശദാംശങ്ങള്‍ പരാതിക്കാരനായ രോഹിത് ശേഖര്‍ വാദംകേള്‍ക്കുന്ന ദിവസം മാധ്യമങ്ങള്‍ക്കുമുന്നില്‍ പരസ്യപ്പെടുത്തുന്നത് തടയണമെന്നായിരുന്നു ജസ്റ്റീസ് ജി.എസ്. സിംഗ്വിയും ജസ്റ്റിസ് എസ്.ജെ. മുഖോപധ്യായയും അടങ്ങുന്ന ബെഞ്ചിനു മുമ്പാകെ തിവാരിയുടെ അഭിഭാഷകന് വാദിച്ചത്. മാധ്യമങ്ങളുടെ സംസാരിക്കുന്നതില്‍ നിന്ന് ആരെയും വിലക്കാനാവില്ലെന്നായിരുന്നു കോടതിയുടെ നിലപാട്.
National
കോടതി നടപടികള്‍ രഹസ്യമാക്കണമെന്ന തിവാരിയുടെ ആവശ്യം തള്ളി
