സിപിഎമ്മുമായുള്ള കൂട്ടുകെട്ട് ഘടകകക്ഷികള്‍ പരിശോധിക്കണമെന്ന് പി.പി തങ്കച്ചന്‍

single-img
28 May 2012

സിപിഎമ്മുമായി യോജിച്ച് പ്രവര്‍ത്തിക്കുന്നത് ശരിയാണോയെന്ന് ഘടകകക്ഷികള്‍ ആലോചിക്കണമെന്ന് യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍. കൊലപാതക രാഷ്ട്രീയത്തെ എതിര്‍ക്കുന്ന ഘടകകക്ഷികള്‍ അത് ഒരു കലയാക്കി മാറ്റിയ സിപിഎമ്മുമായി യോജിച്ച് പ്രവര്‍ത്തിക്കുന്നത് ശരിയാണോയെന്നും പി.പി. തങ്കച്ചന്‍ ചോദിച്ചു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഞങ്ങള്‍ കൊന്നു എന്നാണ് മണി പറഞ്ഞത്. ഞങ്ങള്‍ ആരാണെന്ന് മണി വ്യക്തമാക്കണം. അന്നത്തെ പാര്‍ട്ടി സംസ്ഥാന നേതൃത്വമാണോ ഇടുക്കി ജില്ലാ നേതൃത്വമാണോ എന്ന് പറയാന്‍ മണി ബാധ്യസ്ഥനാണെന്നും പി.പി. തങ്കച്ചന്‍ പറഞ്ഞു.