ടി.പി.വധം: അശോകന്റെ ആരോപണത്തിനെതിരെ വ്യവസായി രംഗത്ത്

single-img
28 May 2012

ടി.പി.ചന്ദ്രശേഖരന്റെ വധത്തിന് പിന്നില്‍ അഴിയൂരിലെ ഒരു വ്യവസായിയാണെന്ന സിപിഎം ഒഞ്ചിയം ഏരിയാ സെക്രട്ടറി സി.എച്ച്.അശോകന്റെ ജാമ്യ ഹര്‍ജിയിലെ വാദത്തിനെതിരെ ഐസ്പ്ലാന്റ് ഉടമ രംഗത്ത്. അശോകന്റെ ആരോപണങ്ങള്‍ വസ്തുതയ്ക്ക് നിരക്കാത്തതാണെന്നും പുകമറ സൃഷ്ടിക്കാനാണ് അശോകന്‍ ശ്രമിക്കുന്നതെന്നും ഐസ്പ്ലാന്റ് ഉടമ പ്രദീപ് കുമാര്‍ വ്യക്തമാക്കി. ഐസ്പ്ലാന്റിനെതിരായ സമരത്തില്‍ ചന്ദ്രശേഖരന്‍ സജീവമായിരുന്നില്ലെന്നും പ്രദീപ് കുമാര്‍ പറഞ്ഞു. സിപിഎമ്മും ജനതാദളുമാണ് ഐസ്പ്ലാന്റിനെതിരായ സമരത്തിന് നേതൃത്വം നല്‍കിയിരുന്നതെന്നും 25 ലക്ഷം രൂപയുടെ ചെറുകിട പദ്ധതി മാത്രമാണിതെന്നും പ്രദീപ്കുമാര്‍ പറഞ്ഞു.