സന്തോഷ് ട്രോഫി: കലാശപ്പോരാട്ടം ഇന്ന്

single-img
28 May 2012

അറുപത്തിയാറാമത് സന്തോഷ് ട്രോഫി ടൂര്‍ണമെന്റിന്റെ കലാശപ്പോരാട്ടത്തില്‍ തമിഴ്‌നാടിന്റെ ചുണക്കുട്ടികള്‍ ഇന്നു സര്‍വീസസിനെ നേരിടും. നാല്‍പ്പതുവര്‍ഷത്തിനുശേഷമാണ് തമിഴ്‌നാട് ടൂര്‍ണമെന്റിന്റെ ഫൈനലിലെത്തുന്നത്. സെമിയില്‍ 2-0 ത്തിനു മണിപ്പൂരിനെയാണ് തമിഴ്‌നാട് തകര്‍ത്തത്. മണിപ്പുരിനെ മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്ക് കീഴടക്കിയാണ് തമിഴ്‌നാട് ടൂര്‍ണമെന്റിന്റെ ഫൈനലിലെത്തുന്നത്. 35-ാം മിനിറ്റില്‍ റീഗനും 86-ാം മിനിറ്റില്‍ എം.ഡേവിഡുമാണ് തമിഴ്‌നാടിനു വേണ്ടി സ്‌കോര്‍ ചെയ്തത്. 1972നു ശേഷം ഇതാദ്യമായാണ് തമിഴ്‌നാട് സന്തോഷ് ട്രോഫിയുടെ ഫൈനലില്‍ കടക്കുന്നത്. തിങ്കളാഴ്ച നടക്കുന്ന ഫൈനലില്‍ സര്‍വീസസാണ് തമിഴ്‌നാടിന്റെ എതിരാളികള്‍.