നെല്ലുസംഭരണം സപ്ലൈകോയെ ഏല്പിക്കുന്നതിനെക്കുറിച്ചു ചിന്തിക്കും: മന്ത്രി അനൂപ്

single-img
28 May 2012

നെല്ലു സംഭരണത്തിനു സ്ഥിരം സംവിധാനമൊരുക്കി സപ്ലൈകോയെ ഏല്പിക്കുന്നതിനെക്കുറിച്ചു പഠനം നടത്തുമെന്നു മന്ത്രി അനൂപ് ജേക്കബ്. പ്രസ് ക്ലബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ പങ്കെടുത്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി. ഇപ്പോള്‍ സിവില്‍ സപ്ലൈസ് നെല്ലു സംഭരിക്കുന്നത് ഓരോ വര്‍ഷവും പ്രത്യേക അനുമതിയോടെയാണ്. ഇത് ഒട്ടേറെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. സംഭരണത്തിനുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കൃഷിവകുപ്പിലെ ജീവനക്കാരുടെ അഭാവവും വിലങ്ങുതടിയാകുന്നുണ്ട്. ഈ വര്‍ഷം നെല്ലു സംഭരിച്ച വകയിലെ തുക ഉടന്‍ പൂര്‍ണമായും നല്കിത്തീര്‍ക്കും. കേന്ദ്രസര്‍ക്കാരില്‍നിന്ന് ലഭിക്കേണ്ട 80 കോടി രൂപ ലഭിച്ചു കഴിഞ്ഞതായും മന്ത്രി പറഞ്ഞു.