സര്‍വകക്ഷിസംഘം പ്രധാനമന്ത്രിയെ കാണണം: പി.സി. ജോര്‍ജ്

single-img
28 May 2012

പാലക്കാട് റെയില്‍വേ കോച്ച് ഫാക്ടറിക്കാവശ്യമായ അനുബന്ധ സാമഗ്രികള്‍ നിര്‍മിക്കാനായി ചേര്‍ത്തലയില്‍ അനുവദിച്ച ഓട്ടോകാസ്റ്റ് പദ്ധതി ഉപേക്ഷിക്കാനുള്ള റെയില്‍വേയുടെ നീക്കം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തുനിന്നുള്ള സര്‍വകക്ഷി സംഘം പ്രധാനമന്ത്രിയെ കാണാനുള്ള നടപടി സ്വീകരിക്കണമെന്ന് ഗവണ്‍മെന്റ് ചീഫ് വിപ്പ് പി.സി. ജോര്‍ജ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. സംസ്ഥാന വ്യവസായ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഓട്ടോ കാസ്റ്റ് ഫാക്ടറി ഏറ്റെടുത്തു റെയില്‍വെ കമ്പോണന്റുകള്‍ ഉത്പാദിപ്പിക്കാനാവില്ലെന്ന റെയില്‍വേയുടെ നിലപാട് ഇരട്ടത്താപ്പാണെന്ന് അദ്ദേഹം പറഞ്ഞു.