മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ബാര്‍ഹോളുകള്‍ അടയ്ക്കാന്‍ തമിഴ്‌നാടിന് കേരളം അനുമതി നല്‍കി

single-img
28 May 2012

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സുര്‍ക്കി പരിശോധനയ്ക്കായി നിര്‍മിച്ച ബാര്‍ഹോളുകള്‍ അടയ്ക്കാന്‍ തമിഴ്‌നാടിന് കേരളം അനുമതി നല്‍കി. ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ടിന് വേണ്ടിയാണ് അണക്കെട്ടില്‍ ബാര്‍ഹോളുകള്‍ നിര്‍മിച്ച് സുര്‍ക്കി മിശ്രിതത്തിന്റെ അളവ് പരിശോധിച്ചത്. ബാര്‍ഹോളുകള്‍ അടയ്ക്കാന്‍ തമിഴ്‌നാട് നേരത്തെ ശ്രമിച്ചിരുന്നെങ്കിലും കേരളം ഇതിന് അനുവദിച്ചിരുന്നില്ല. ഇതിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത കത്തയയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഡാമില്‍ മറ്റ് അറ്റകുറ്റപ്പണികള്‍ നടത്താന്‍ അനുവദിക്കില്ലെന്ന് സംസ്ഥാനം വ്യക്തമാക്കിയിട്ടുണ്ട്.