ഐ.പി.എല്‍. കിരീടം കൊല്‍ക്കത്തയ്ക്ക്

single-img
28 May 2012

ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് അഞ്ചു വിക്കറ്റിന്റെ ഉജ്വല ജയം. രണ്ടു പന്തുകള്‍ ബാക്കി നില്‍ക്കേ കോല്‍ക്കത്ത ചെന്നൈ ഉയര്‍ത്തിയ വിജയലക്ഷ്യം മറികടന്നു. രണ്ടു പന്തുകള്‍ ബാക്കി നില്‍ക്കേ കോല്‍ക്കത്ത ചെന്നൈ ഉയര്‍ത്തിയ വിജയലക്ഷ്യം മറികടന്നു അഞ്ചാം സീസണിലെ കിരീടം സ്വന്തമാക്കി.ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മൂന്നു വിക്കറ്റിന് 190, കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് അഞ്ചു വിക്കറ്റിന് 19.4 ഓവറില്‍ 192.

ടോസ് നേടിയ ചെന്നൈ നായകന്‍ ധോണിക്ക് ബാറ്റിംഗ് തീരുമാനിക്കാന്‍ രണ്ടാമത് ആലോചിക്കേണ്ടി വന്നില്ല. മുന്‍നിര ബാറ്റ്‌സ്മാന്മാരുടെ മിന്നും പ്രകടനമാണ് ചെന്നൈയെ മികച്ച സ്‌കോറിലെത്തിച്ചത്. മൈക്ക് ഹസി(43 പന്തില്‍ 54), മുരളി വിജയ്(32 പന്തില്‍ 42), സുരേഷ് റെയ്‌ന(38 പന്തില്‍ 73) എന്നിവരുടെ ഉജ്വലപ്രകടനമാണ് ചെന്നൈയെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്.

മറുപടി ബാറ്റിംഗില്‍ ആദ്യ ഓവറില്‍ത്തന്നെ നായകന്‍ ഗംഭീറിനെ നഷ്ടപ്പെട്ടെങ്കിലും രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന മന്‍വീന്ദര്‍ ബിസ്‌ല-ജാക്ക് കാലിസ് കൂട്ടുകെട്ട് 136 റണ്‍സ് നേടി. ഇതായിരുന്ന കോല്‍ക്കത്തയുടെ വിജയത്തിന് നെടുംതൂണായത്. കോല്‍ക്കത്ത സ്‌കോര്‍ 139ലെത്തിയപ്പോള്‍ മോര്‍ക്കല്‍ ബിസ്‌ലയെ (89) ബദരിനാഥിന്റെ കൈകളിലെത്തിച്ചെങ്കിലും ഒരറ്റത്ത് കാലിസ് അടിച്ചുതകര്‍ത്തതോടെ കോല്‍ക്കത്ത വിജയതീരത്തെത്തിച്ചു. ബിസ്‌ല പുറത്തായശേഷമെത്തിയ ലഷ്മി ശുക്ലയ്ക്കും യൂസഫ് പഠാനും അധികനേരം പിടിച്ചുനില്‍ക്കാനായില്ല. കാലിസ് (69) പുറത്താകുമ്പോള്‍ കോല്‍ക്കത്തയുടെ സ്‌കോര്‍ 175ലെത്തിയിരുന്നു. അവസാന ഓവറില്‍ കോല്‍ക്കത്തയ്ക്കു ജയിക്കാന്‍ ഒന്‍പതു റണ്‍സ് വേണ്ടിയിരുന്നു. ആദ്യ പന്തില്‍ തിവാരി സിംഗിള്‍ കണെ്ടത്തി രണ്ടാം പന്തില്‍ ഹസന്‍ സിംഗിള്‍ നേടി സ്‌ട്രൈക്ക് തിവാരിക്കും നല്‍കി. മൂന്നാമത്തെയും നാലാമത്തെയും പന്ത് ബൗണ്ടറി കടത്തി തിവാരി നൈറ്റ് റൈഡേഴ്‌സിന് ആദ്യമായി ഐപിഎല്‍ കപ്പ് നേടിക്കൊടുത്തു. ഷക്കീബ് ഹസനും (11) മനോജ് തിവാരിയും (9) പുറത്താകാതെനിന്നു. ബിസ് ലയാണ് മാന്‍ ഓഫ് ദ മാച്ച്.