ജഗന്‍ മോഹന്‍ റെഡ്ഡിയെ 14 ദിവസത്തെ സിബിഐ കസ്റ്റഡിയില്‍ വിട്ടു

single-img
28 May 2012

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ സിബിഐ ഇന്നലെ അറസ്റ്റ് ചെയ്ത വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍മോഹന്‍ റെഡ്ഡിയെ 14 ദിവസത്തേക്ക് സിബിഐയുടെ കസ്റ്റഡിയില്‍ വിട്ടു. നാംപള്ളി കോടതിയിലാണ് ജഗനെ ഹാജരാക്കിയിരുന്നത്. വൈഎസ്ആര്‍ കോണ്‍ഗ്രസ് അനുകൂലികള്‍ സംഘര്‍ഷമുണ്ടാക്കാനുള്ള സാധ്യത മുന്‍നിര്‍ത്തി കോടതി പരിസരത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. സിസിടിവി ക്യാമറകള്‍ ഉള്‍പ്പെടെയുളള സംവിധാനങ്ങളും കോടതിപരിസരത്ത് സ്ഥാപിച്ചിരുന്നു. ജഗന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് പാര്‍ട്ടി ആന്ധ്രയില്‍ ഇന്ന് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. സംഘര്‍ഷ സാധ്യതയുടെ പശ്ചാത്തലത്തില്‍ ഹൈദരാബാദിലും ജഗന്റെ സ്വദേശമായ കഡപ്പയിലും ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.