ആറു കേസുകളില്‍ പുനരന്വേഷണം ആരംഭിച്ചു

single-img
28 May 2012

എതിരാളികളെ പട്ടിക തയാറാക്കി കൊലപ്പെടുത്തിയിട്ടുണെ്ടന്ന സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം. മണിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ആറു കൊലപാതക ക്കേസുകളുടെ പുനരന്വേഷണം തുടങ്ങി. ഒരു ബിജെപി പ്രവര്‍ത്തകനും അഞ്ചു കോണ്‍ഗ്രസ് പ്രവര്‍ത്തകരും കൊല്ലപ്പെട്ട കേസുകളാണ് അന്വേഷിക്കുന്നത്. മൂന്നാര്‍ ഡിവൈഎസ്പി വി.എന്‍. സജിയാണു ജില്ലാ പോലീസ് ചീഫ് ജോര്‍ജ് വര്‍ഗീസിന്റെ നിര്‍ദേശാനുസരണം അന്വേഷണം നടത്തുന്നത്. സംഭവങ്ങള്‍ നടന്ന സ്ഥലങ്ങള്‍ ഉള്‍പ്പെടുന്ന പോലീസ് സ്‌റ്റേഷനുകളില്‍നിന്നു വിവരങ്ങള്‍ ശേഖരിച്ചു ഡിവൈഎസ്പിയെ ഏല്പിക്കും. ഇതു ജില്ലാ പോലീസ് ചീഫിനു കൈമാറും.1993 ജൂണ്‍ 13-ന് ശാന്തന്‍പാറയില്‍ ബിജെപി പ്രവര്‍ത്തകനായ ശാന്തന്‍പാറ മന്നാങ്കണ്ടം ചൊള്ളന്‍കുഴിയില്‍ സണ്ണി യെ സിപിഎം പ്രവര്‍ത്തകര്‍ വെട്ടി ക്കൊലപ്പെടുത്തിയ കേസില്‍ ഇന്നലെ സണ്ണിയുടെ സഹോദരന്‍ തങ്കച്ചനില്‍നിന്നു മൂന്നാര്‍ ഡിവൈഎസ്പി മൊഴിയെടുത്തു.