ദോഹയിലെ ഷോപ്പിംഗ് മാളിൽ തീപിടിത്തം

single-img
28 May 2012

ദോഹ:ഖത്തർ തലസ്ഥാനമായ ദോഹയിലെ വില്ലേജിയോ മാളിലുണ്ടായ തീപിടിത്തത്തിൽ 13 കുട്ടികളക്കം 19 പേർ മരിച്ചു.
ദോഹ അസീസിയ റോഡിലെ വ്യാപാര സമുച്ചയത്തില്‍ രാവിലെ 11 മണിയോടെയാണ് തീപ്പിടുത്തമുണ്ടായത്. കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന ഡെ കെയര്‍ സെന്ററിലുണ്ടായിരുന്ന കുഞ്ഞുങ്ങളാണ് മരിച്ചത്. ഇതിൽ ഭൂരിഭാഗം പേരും സ്‌പെയിന്‍, ഫിലിപ്പീന്‍സ്, വെനിസ്വേല രാജ്യങ്ങളില്‍ നിന്നുള്ളവരാണ്.മാളിലെ ഫുഡ്‌കോര്‍ട്ടിന്റെ അടുത്ത് നിന്നാണ് തീ പടര്‍ന്നു പിടിച്ചത്‌.പരിക്കേറ്റ 17 പേരെ ഹമദ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ നാലു പേരെ പ്രഥമശുശ്രൂഷ നല്‍കി വിട്ടയച്ചു.