ആനന്ദേശ്വരം ഭഗത് സിംഗ് ഗ്രന്ഥശാലയുടെ വാര്‍ഷികാഘോഷം വി.എസ്. ഉദ്ഘാടനം ചെയ്തു

single-img
28 May 2012

തിരുവനന്തപുരം ആനന്ദേശ്വരം ഭഗത് സിംഗ് ശ്രന്ഥശാലയുടെ വാര്‍ഷികാഘോഷം ബഹു.പ്രതിപക്ഷനേതാവ് ശ്രീ. അച്യുതാനന്ദന്‍ ഉത്ഘാടനം ചെയ്തു. സി.പി.എം. തിരുൃവനന്തപുരം ജില്ലാസെക്രട്ടറി ശ്രീ. കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷനായിരുന്നു. ചടങ്ങില്‍ ഇന്ത്യവിഷന്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍ ശ്രീ.എം.ബി. സന്തോഷിനെ പ്രതിപക്ഷനേതാവ് ആദരിച്ചു.

ഒരു നാടിന്റെ വഴിവിളക്കായി ദശാബ്ദങ്ങളുടെ പാരമ്പര്യവുമായി മുന്നേ നടക്കുന്ന വായനശാലയെ പ്രതിപക്ഷനേതാവ് ആശംസകള്‍ െകാണ്ടുമൂടി. വര്‍ത്തമാന തലമുറയ്ക്കു മാതൃകയായി മുന്നേറുന്ന ഭഗത് സിംഗ് പുതുതലമുറയ്ക്കുകൂടി അത് പകര്‍ന്നുകൊടുക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.

മുന്‍ കേരള കൗമുദി ചീഫ് റിപ്പോര്‍ട്ടറും ഇപ്പോള്‍ ഇന്ത്യവിഷന്റെ ചീഫ് റിപ്പോര്‍ട്ടറുമായ എം. ബി സന്തോഷിനെ പ്രതിപക്ഷ നേതാവ് പ്രസ്തുത വേദിയില്‍ വച്ച് ആദരിച്ചു. തനിക്കു കിട്ടിയ ഒട്ടനവധി പുരസ്‌കാരങ്ങള്‍ക്കു നടുവില്‍ തിളക്കമേറിയ ഒന്നായി ഈ പുരസ്‌കാരമുണ്ടാകുമെന്ന് അദ്ദേഹം പ്രസംഗത്തില്‍ ഓര്‍മ്മിപ്പിച്ചു.

ഗ്രന്ഥശാല പ്രസിഡന്റ് ശ്രീ. ഗോപാലകൃഷ്ണന്‍ നായര്‍, സാബു, മുരളി തുടങ്ങിയവര്‍ പ്രസംഗിച്ചു.