സി.എച്ച്. അശോകനും കെ.കെ. കൃഷ്ണനും ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി

single-img
28 May 2012

ചന്ദ്രശേഖരന്‍ വധക്കേസില്‍ അറസ്റ്റിലായ സിപിഎം ഒഞ്ചിയം ഏരിയാ സെക്രട്ടറി സി.എച്ച്. അശോകനും ഏരിയാ കമ്മറ്റിയംഗം കെ.കെ. കൃഷ്ണനും ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. ചന്ദ്രശേഖരന്റെ വധത്തിന് പിന്നില്‍ വ്യവസായ താല്‍പര്യമാണെന്നും കോണ്‍ഗ്രസിന്റെ നിര്‍ദേശപ്രകാരമാണ് അന്വേഷണ സംഘം പ്രവര്‍ത്തിക്കുന്നതെന്നും അശോകന്‍ ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നു. തന്റെ ഭാഗം കേള്‍ക്കാതെയാണ് അന്വേഷണ സംഘം തന്നെ അറസ്റ്റ് ചെയ്തതെന്നും അശോകന്‍ ജാമ്യഹര്‍ജിയില്‍ ആരോപിക്കുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. ഇതിനുശേഷം കോടതിയില്‍ ഹാജരാക്കിയ ഇവരെ ജൂണ്‍ ഏഴു വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടുനല്‍കിയിരിക്കുകയാണ്. ഗൂഢാലോചന, പ്രേരണക്കുറ്റം. കൊലപാതകത്തെക്കുറിച്ച് മുന്‍കൂട്ടി അറിഞ്ഞിട്ടും മറച്ചുവെച്ചു തുടങ്ങിയ കുറ്റങ്ങളാണ് ഇരുവര്‍ക്കുമെതിരേ ചുമത്തിയിരിക്കുന്നത്.