എയര്‍ ഇന്ത്യ രാജ്യാന്തര ബുക്കിംഗ് പുനരാരാംഭിച്ചേക്കും

single-img
28 May 2012

പൈലറ്റ് സമരത്തെത്തുടര്‍ന്ന് നിര്‍ത്തിവെച്ച രാജ്യാന്തര ബുക്കിംഗുകള്‍ എയര്‍ ഇന്ത്യ പുനരാരംഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. 130 എക്‌സിക്യൂട്ടീവ് പൈലറ്റുമാരുടെ സേവനം ഉപയോഗിച്ച് ഈ ആഴ്ച അവസാനത്തോടെ രാജ്യാന്തര സര്‍വീസുകള്‍ പുനരാരംഭിക്കാനാകുമെന്നാണ് എയര്‍ ഇന്ത്യ മാനേജ്‌മെന്റിന്റെ പ്രതീക്ഷ. മൂന്നാഴ്ച നീണ്ട സമരത്തിലൂടെ 320 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് എയര്‍ ഇന്ത്യ മാനേജ്‌മെന്റിന്റെ വിലയിരുത്തല്‍.