ആന്റണി ഇന്ന് നെയ്യാറ്റിന്‍കരയില്‍; വിഎസ് നാളെ

single-img
28 May 2012

യുഡിഎഫിന് കരുത്തേകാന്‍ കേന്ദ്രമന്ത്രി എ.കെ. ആന്റണി ഇന്ന് നെയ്യാറ്റിന്‍കരയിലെത്തും. എല്‍ഡിഎഫിന് ശക്തി പകരാന്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ നാളെ നെയ്യാറ്റിന്‍കരയില്‍.

ആന്റണിയുടെ പര്യടനം രാവിലെ പത്തിന് പൊഴിയൂര്‍ മത്സ്യത്തൊഴിലാളി കേന്ദ്രത്തിലാണ് ആരംഭിക്കുന്നത്. പൊറ്റയില്‍ക്കട, വ്‌ളാത്താങ്കര, പഴയകട, നെല്ലിമൂട്, പെരുമ്പഴുതൂര്‍ എന്നിവിടങ്ങളില്‍ പ്രസംഗിക്കും. സമാപന സമ്മേളനം നെയ്യാറ്റിന്‍കരയില്‍ നടക്കും.

എല്‍ഡിഎഫിന്റെ ചെങ്കല്‍ മേഖലയിലെ ചെങ്കലില്‍ ഇന്ന് വൈകുന്നേരം നടക്കുന്ന പൊതുയോഗം സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. വി.എസ് അച്യുതാനന്ദന്‍ നാളെ വൈകുന്നേരം മൂന്നിന് പെരുമ്പഴുതൂരില്‍ നിന്നാണ് പര്യടനം ആരംഭിക്കുന്നത്. അതിയന്നൂര്‍, അമരവിള, പ്ലാമൂട്ടുക്കട, പഴയ ഉച്ചക്കട, പൊഴിയൂര്‍, പഴയകട എന്നിവിടങ്ങളിലെ പൊതുയോഗങ്ങളില്‍ പ്രസംഗിക്കും.