മണിയുടെ ജല്‍പ്പനങ്ങള്‍ അവജ്ഞയോടെ തള്ളുന്നതായി വി.എസ്

single-img
27 May 2012

സിപിഎം രാഷ്ട്രീയ കൊലപാതകങ്ങള്‍ നടത്തിയിട്ടുണ്‌ടെന്ന ഇടുക്കി ജില്ലാ സെക്രട്ടറി എം.എം. മണിയുടെ വാക്കുകള്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്ന് വി.എസ്. അച്യൂതാനന്ദന്‍. തിരുവനന്തപുരത്ത് ആനന്ദേശ്വരം ഭഗത്സിംഗ് ഗ്രന്ഥശാലയുടെ വാര്‍ഷിക ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു. താന്‍ സംസ്ഥാന സെക്രട്ടറിയായിരുന്ന 1980-82 കാലത്താണ് ഇടുക്കിയില്‍ മണി പറഞ്ഞ കൊലപാതകങ്ങള്‍ ഉണ്ടായത്. അന്ന് ജില്ലാ സെക്രട്ടറി സ്ഥാനത്തോ അതുപോലുള്ള മറ്റുള്ള പദവികളിലോ മണി വന്നിട്ടില്ല. അതുകൊണ്ടു തന്നെ ആധികാരികമായിട്ടാണ് താന്‍ സംസാരിക്കുന്നതെന്നും വി.എസ് പറഞ്ഞു. ജനനന്‍മയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് സിപിഎം. അത്തരമൊരു പാര്‍ട്ടിയെ കൊലപാതകികളുടെ പാര്‍ട്ടിയായി ചിത്രീകരിക്കാനാണ് മണിയുടെ ശ്രമം. മണിയുടെ വൃത്തികെട്ട ജല്‍പ്പനങ്ങള്‍ അസത്യവും വസ്തുതാവിരുദ്ധവുമാണെന്നും അര്‍ഹിക്കുന്ന അവജ്ഞയോടെ അത് തള്ളിക്കളയണമെന്നും വി.എസ് പറഞ്ഞു.