സിറിയയിലെ കൂട്ടക്കൊലയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം

single-img
27 May 2012

സിറിയയിലെ ഹൗലയില്‍ 32 കുട്ടികളടക്കം 109 പേര്‍ കൂട്ടക്കൊലചെയ്യപ്പെട്ട സംഭവത്തെ വിവിധ ലോകരാജ്യങ്ങളും യുഎന്നും ശക്തമായി അപലപിച്ചു. സംഭവത്തില്‍ പട്ടാളത്തിന് ഉത്തരവാദിത്വമില്ലെന്നു പറഞ്ഞൊഴിഞ്ഞ സിറിയന്‍ സര്‍ക്കാര്‍, ഭീകരഗ്രൂപ്പുകളാണ് ഇതിനു പിന്നിലെന്ന് ആരോപിച്ചു. സിറിയന്‍ വിമതരെയാണ് ഭീകരരെന്ന് ഭരണകൂടം മുദ്രകുത്തുന്നത്. കൂട്ടക്കൊലയില്‍ പ്രതിഷേധിച്ച് സിറിയയിലെ വിവിധ നഗരങ്ങളില്‍ പ്രകടനങ്ങള്‍ നടന്നു. വെടിനിര്‍ത്തലിനോടു സഹകരിക്കാന്‍ ഇനി തങ്ങള്‍ക്കു ബാധ്യതയില്ലെന്നു പ്രതിപക്ഷം പറഞ്ഞു. സിറിയന്‍ സര്‍ക്കാരിന്റെ കൊലപാതകഭരണം വകവച്ചുകൊടുക്കാനാവില്ലെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി ഹില്ലരി ക്ലിന്റണ്‍ പറഞ്ഞു. അടിയന്തരമായി രക്ഷാസമിതി വിളിക്കണമെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി നിര്‍ദേശിച്ചു. ഫ്രാന്‍സും ജര്‍മനിയും പ്രതിഷേധവുമായി രംഗത്തെത്തി.