പി.ഡി.പി തിരുവനന്തപുരം നേതൃത്വത്തില്‍ നിന്നും കൂട്ട രാജി

single-img
27 May 2012

പി.ഡി.പി തിരുവനന്തപുരം നേതൃത്വത്തില്‍ നിന്നും കൂട്ടരാജി. നെടുമങ്ങാട് മണ്ഡലം ട്രഷറര്‍ പായ്ച്ചിറ സുധീറിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ രാജിവച്ചത്.

കഴക്കുട്ടം നിയോജകമണ്ഡലം ട്രഷറര്‍ അന്‍വര്‍ഷാ, തിരുവനന്തപുരം ജില്ലാ ട്രഷറര്‍ നൗഷാദ് മൗലവി പനവൂര്‍, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം വെഞ്ഞാറമൂട് മുനീര്‍ മുസലിയാര്‍ എന്നിവരും നാല്‍പ്പതോളം പാര്‍ട്ടിപ്രവര്‍ത്തകരുമാണ് പി.ഡി.പിയില്‍ നിന്നും രാജിവച്ചത്.

പി.ഡി.പി. ജില്ലാ സെക്രട്ടറി പായ്ചിറ സലാഹുദ്ദീന്റെ രാഷ്ട്രീയ ഗുണ്ടായിസവും അതിരുവിട്ട പ്രവര്‍ത്തനങ്ങളും സാമ്പത്തിക ക്രമക്കേടുകളും ചോദ്യം ചെയ്തതിന്റെ പേരില്‍ പ്രവര്‍ത്തകരെ ശാരീരിക മര്‍ദ്ദനമേല്‍പ്പിച്ചതിനെ തുടര്‍ന്ന് പാര്‍ട്ടി ഭാരവാഹിത്വത്തില്‍ അടിമകളായി കഴിയാന്‍ ആഗ്രഹിക്കാത്തതാണ് തങ്ങള്‍ രാജിവയ്ക്കുന്നതെന്ന് നേതാക്കള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. അബ്ദുള്‍ നാസര്‍ മദ്‌നിയുടെ മോചന സമരങ്ങളില്‍ അനുഭാവികളെന്ന നിലയിലും മാനുഷിക പരിഗണന വച്ചും പങ്കെടുക്കുമെന്നും രാജിവച്ചവര്‍ അറിയിച്ചു.

ഇനിയും ജില്ലാ നേതൃത്വത്തില്‍ നിന്നും നേതാക്കളുടെയും അണികളുടെയും പുറത്തുവരല്‍ ഉണ്ടാകുമെന്നും അവര്‍ അറിയിച്ചു.