പിണറായിസംഘത്തെ ശാസ്ത്രീയ പരിശോധന നടത്തണം: പി.സി. ജോര്‍ജ്

single-img
27 May 2012

കേരളത്തില്‍ രണ്ടു പതിറ്റാണ്ടുകള്‍ക്കിടയില്‍ നടന്ന രാഷ്ട്രീയ കൊലപാതകങ്ങളുടെ സത്യാവസ്ഥ പുറത്തുവരാന്‍ പിണറായി വിജയനടക്കമുള്ള ഏതാനും സിപിഎം നേതാക്കളെ കുറ്റാന്വേഷണവുമായി ബന്ധപ്പെട്ട ശാസ്ത്രീയ പരിശോധനകള്‍ക്കു വിധേയമാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നു ഗവണ്‍മെന്റ് ചീഫ് വിപ്പ് പി.സി. ജോര്‍ജ്. കണ്ണൂര്‍ ലോബിയിലെ പ്രമുഖരായ പി. ജയരാജന്‍, ഇ.പി. ജയരാജന്‍, എം.വി. ജയരാജന്‍, കോടിയേരി ബാലകൃഷ്ണന്‍, പി. ശശി എന്നിവരെയും ഇടുക്കി ജില്ലാ സെക്രട്ടറി എം.എം. മണിയെയും ബ്രെയിന്‍ മാപ്പിംഗ്, നാര്‍ക്കോ അനാലിസിസ് എന്നീ പരിശോധനകള്‍ക്കു വിധേയരാക്കണം. ഇതിനു തയാറാകുന്നില്ലെങ്കില്‍ ഈ ആവശ്യമുന്നയിച്ചു ഹൈക്കോടതിയെ സമീപിക്കും.