നേപ്പാളില്‍ ജനജീവിതം സാധാരണ നിലയിലേക്ക്

single-img
27 May 2012

പുതിയ ഭരണഘടന നിലവില്‍ വരുന്നതിനു മുമ്പേ വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും നടത്തിയ നീണ്ട പതിമൂന്നു ദിവസത്തെ ഹര്‍ത്താലിനുശേഷം നേപ്പാളില്‍ ജനജീവിതം സാധാരണ നിലയിലേക്ക്. പുതിയ ഭരണഘടന നിലവില്‍ വരുന്നതിന് കേവലം നാലുനാള്‍ അവശേഷിക്കേ ജനജീവിതം സാധാരണ നിലയില്‍ എത്രനാള്‍ തുടരുമെന്നും സംശയമുണ്ട്. കഴിഞ്ഞ രണ്ടാഴ്ചയോളമായി പൂര്‍ണമായും പ്രവര്‍ത്തനം നിലച്ചിരുന്ന ഫാക്ടറികളും കടകമ്പോളങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിച്ചുകഴിഞ്ഞു. സ്തംഭനാവസ്ഥയിലായിരുന്ന ഗതാഗതമേഖലയും ഉണര്‍ന്നു പ്രവര്‍ത്തിച്ചുകഴിഞ്ഞു. ഭരണഘടനയില്‍ തങ്ങള്‍ക്കു പ്രത്യേക പ്രാതിനിധ്യം വേണമെന്ന വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും ജാതി സംഘടനകളുടെയും ആവശ്യമാണ് നീണ്ട ഹര്‍ത്താലിനു പണിമുടക്കിനും കാരണമായത്. വര്‍ഷങ്ങള്‍ക്കു മുമ്പേ രാജഭരണം അവസാനിപ്പിക്കാന്‍ ജനങ്ങള്‍ നടത്തിയ 21 ദിവസത്തെ സമരത്തിനുശേഷം ആദ്യമായാണ് ജനാധിപത്യസമരം നേപ്പാളില്‍ ഇത്രയുംനാള്‍ നീണ്ടുനിന്നതും ജനജീവിതം ദുസഹമാക്കിയതും. മലയാളികളടക്കമുള്ള ആയിരക്കണക്കിന് വിദേശികളും ഇതുമൂലം ദുരിതമനുഭവിച്ചു.