13 കൊലക്കേസുകള്‍ പുനഃപരിശോധിക്കുന്നു

single-img
27 May 2012

സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം. മണിയുടെ പരാമര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ ഇടുക്കിയിലെ 13 കൊലപാതകക്കേസുകള്‍ പോലീസ് പുനഃപരിശോധിക്കുന്നു. 1982 മുതല്‍ ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളിലും തമിഴ്‌നാട് അതിര്‍ത്തിയിലുമായി നടന്ന 13 കൊലപാതകക്കേസുകളാണു പോലീസ് പുനഃപരിശോധിക്കുന്നത്. ഇതില്‍ മൂന്നു കേസുകളില്‍ എം.എം. മണിയുടെ പങ്കിനെക്കുറിച്ചു വ്യക്തമായ തെളിവു ലഭിച്ചതായാണു വിവരം.

ബന്ധപ്പെട്ട ഗൂഢാലോചനയിലോ സിപിഎം നേതാക്കള്‍ക്കു പങ്കുണെ്ടന്നു കേസ് ഡയറിയിലും എഫ്‌ഐആറിലും രേഖപ്പെടുത്തിയിട്ടുള്ള 13 കേസുകളിലാണു പുനരന്വേഷണം നടത്തുന്നത്. കേസുകള്‍ പരിശോധിച്ചതില്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ 10 കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഒരു ബിജെപി പ്രവര്‍ത്തകനുമാണു കൊല്ലപ്പെട്ടിട്ടുള്ളത്. തോട്ടം ഉടമകളായ മൂന്നു പേര്‍ കൊല്ലപ്പെട്ട മറ്റു കേസുകളുമുണ്ട്. പല കേസുകളിലും പ്രതികള്‍ കോടതിയില്‍ തെളിവുകളുടെ അഭാവത്തില്‍ രക്ഷപ്പെട്ട സംഭവവുമുണ്ടായിട്ടുണ്ട്.