മണിയുടെ ഭാഷ തീവ്രവാദികളുടേത്: നരേന്ദ്ര മോഡി

single-img
27 May 2012

വിവാദപ്രസ്താവന നടത്തിയ സിപിഎം ഇടുക്കി സെക്രട്ടറി എം.എം. മണിക്കെതിരേ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയും രംഗത്ത്. തീവ്രവാദികളുടെയും മാവോയിസ്റ്റുകളുടെയും ഭാഷയാണു മണിയുടേതെന്നും മണിക്കെതിരേ നടപടി വേണമെന്നും മോഡി ആവശ്യപ്പെട്ടു. എതിരാളികളെ സിപിഎം കൊന്നിട്ടുണെ്ടന്നു പരസ്യമായി പറയുന്ന നേതാവിനെതിരേ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളും ദേശീയ മനുഷ്യാവകാശ കമ്മീഷനും എന്താണു ചെയ്യുന്നതെന്നും നരേന്ദ്ര മോഡി ചോദിച്ചു. ഇതു ജനാധിപത്യത്തിനു ഭീഷണിയാണെ ന്നും ഇത്തരം സംഭവങ്ങള്‍ക്കെതിരേ ബിജെപി പ്രതികരിക്കുമെന്നും മോഡി പറഞ്ഞു.