മന്‍മോഹന്‍ സിംഗ് മ്യാന്‍മറിലെത്തി

single-img
27 May 2012

മൂന്നുദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് മ്യാന്‍മറിലെത്തി. മ്യാന്‍മര്‍ പ്രസിഡന്റ് തെയ്ന്‍ സെയ്‌നുമായി മന്‍മോഹന്‍ സിംഗ് ഇന്നു കൂടിക്കാഴ്ച നടത്തും. പ്രതിപക്ഷനേതാവും ജനാധിപത്യ പോരാളിയുമായ ഓങ് സാന്‍ സൂ ചിയുമായി ചൊവ്വാഴ്ച പ്രധാനമന്ത്രി ചര്‍ച്ച നടത്തും. വിദേശകാര്യ മന്ത്രി എസ്.എം. കൃഷ്ണയും വ്യവസായ പ്രതിനിധിസംഘവും പ്രധാനമന്ത്രിക്കൊപ്പം മ്യാന്‍മറിലെത്തിയിട്ടുണ്ട്.